‘ആ പരസ്യം സംഭവിച്ചതു നന്നായി…’ അനുഷ്‌ക ശര്‍മയെ പരിചയപ്പെട്ട അനുഭവം പങ്കുവച്ച് വിരാട് കൊഹ്‌ലി. ഒരു ഷാംപൂവിന്റെ പരസ്യത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തന്റെ പ്രണയ നിമിഷത്തിന്റെ ആരംഭത്തെക്കുറിച്ച് കൊഹ്‌ലി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പങ്ക് വച്ചത്.
”ആ ഒരു സാഹചര്യത്തില്‍ അവള്‍ വളരെയധികം ശാന്തയും സ്വസ്ഥയുമായിരുന്നു. എന്നോട് വളരെ ഹൃദ്യമായാണ് പെരുമാറിയത്. ഈ കാര്യങ്ങള്‍ ഞങ്ങളെ അടുപ്പിച്ചു” കൊഹ്‌ലി പറഞ്ഞു.
”പരസ്പരം തമാശകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. ചിലതെല്ലാം വളരെ ബാലിശമായിരുന്നു. പക്ഷേ, ഞാന്‍ അങ്ങനെയാണ്. എനിക്ക് ചിരിക്കാന്‍ വളരെ ഇഷ്ടമാണ്. ആ പരസ്യം സംഭവിച്ചത് നന്നായി” കൊഹ്‌ലി വ്യക്തമാക്കി.