റിയല്‍മി 2 കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 4 മുതലാണ് ഫോണിന്റെ ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ആരംഭിക്കുന്നത്. 3 ജിബി റാം വാരിയന്റിന് 8,990 രൂപയും 4 ജിബി റാം വാരിയന്റിന് 10,990 രൂപയുമാണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 750 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.
19:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,230 എംഎഎച്ചാണ് ബാറ്ററി.
3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്‌റ്റോറേജ് വാരിയന്റുകളുടെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണ്.