നോച്ച് ഡിസ്‌പ്ലേയുള്ള റിയല്‍മി 2 ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മി 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. നോച്ച് ഡിസ്‌പ്ലേയോടു കൂടിയ വില കുറഞ്ഞ ഫോണായിരിക്കും റിയല്‍മി 2. 3ജിബി റാം 32 ജിബി സ്‌റ്റോറേജിന് 8,990 രൂപയും 4ജിബി റാം 64 ജിബി സ്റ്റോറേജിന് 10,990 രൂപയുമാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍ സെപ്റ്റംബര്‍ 4 മുതല്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കും.

എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 750 രൂപ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 1520×720 പിക്‌സലില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. 4,230 എംഎഎച്ച് ആണ് ബാറ്ററി. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിന്റെ സവിശേഷതകളാണ്.

Top