പുത്തന്‍ ചുവട് വെപ്പുമായി റിയല്‍മി: റിയല്‍മി 5 അടുത്തയാഴ്ച്ച അവതരിപ്പിക്കും

ലോകത്തിലെ ആദ്യ ക്വാഡ് ക്യാമറ സെറ്റ്അപ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി. റിയല്‍മി 5 എന്ന് പേരിട്ടിരിരിക്കുന്ന മോഡല്‍ അടുത്ത ആഴ്ച റിയല്‍മി 5 പ്രോയോടൊപ്പം അവതരിപ്പിക്കും. റിയല്‍മി സിഇഒ മാധവ് സേതാണ് ഇക്കാര്യം അറിയിച്ചത്.

റിയല്‍മി 5ന്റെ കൂടുതല്‍ പ്രത്യേകതകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രൈമറി ലെന്‍സിന്റെ അപേര്‍ച്ചര്‍ f/1.8 ആയിരിക്കും. രണ്ടാമത്തേതിന് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും മൂന്നാമത്തേത് സൂപ്പര്‍ മാക്രോ ലെന്‍സും മറ്റൊന്ന് പോര്‍ട്ട്രേറ്റ്‌ ലെന്‍സും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5,000 എം.എ.എച്ച് ബാറ്ററി ബാക്കപ്പാവും ഫോണിനുണ്ടാകുക.

ഫോണിന്റെ പിന്നില്‍ ഇടതുവശത്ത് ഒന്നിന് പിറകില്‍ മറ്റൊന്ന് എന്ന നിലയിലായിരിക്കും ക്യാമറ. ഫിംഗര്‍ പ്രിന്റ് സെന്‍സറും ഇതിനോടൊപ്പമുണ്ടാവും. സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഷവോമിയുമായി മത്സരിക്കുന്ന റിയല്‍മിയുടെ
പുതിയ ചുവടുവെപ്പ് പ്രതീക്ഷയോടെയാണ് കമ്പനി നോക്കിക്കാണുന്നത്.

Top