കൊച്ചി: കുറഞ്ഞ വിലയില്‍ മികച്ച പ്രകടനം ഉറപ്പു നല്കുന്ന റിയല്‍മി 5, റിയല്‍മി 5 പ്രൊ ഫോണുകള്‍ വിപണിയിലിറങ്ങി. ക്വാല്‍കോം ടെക്നോളജീസിന്റെ സ്നാപ്ഡ്രാഗന്‍ 665, 712 മൊബൈല്‍ പ്ലാറ്റ്ഫോമുകളാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ്, മെയിന്‍ ക്യാമറ, പോര്‍ട്രെയ്റ്റ് ലെന്‍സ്, അള്‍ട്രാ മാര്‍കൊ ലെന്‍സ് എന്നിവയുള്ള ക്വാഡ് ക്യാമറ സംവിധാനമാണ് റിയല്‍മി 5ലും 5 പ്രൊയിലും ഉപയോഗിച്ചിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 665 അധിഷ്ഠിത മൊബൈല്‍ ഫോണാണ് റിയൽമി 5. 11 എന്‍എമ്മില്‍ 2.0 ജിഹെഡ്സില് മികച്ച ഗെയിമിങ് പ്രകടനത്തോടെ മൂന്നാം തലമുറ ക്വാല്‍കോം എഐ എന്ജിന് ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. 27ന് വിപണിയിലെത്തുന്ന റിയല്‍മി 5 ക്രിസ്റ്റല്‍ ബ്ലൂ, ക്രിസ്റ്റല്‍ പർപ്പിൾ നിറങ്ങളില്‍ ലഭ്യമായിരിക്കും.
ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന 6.5 ഇഞ്ച് എച്ച്ഡി പ്ലസ് മിനിഡ്രൊപ് ഫുള്‍സ്ക്രീന്‍ ഡിസ്പ്ലേ, ഡയമണ്ട് ഡിസൈന്‍, ഹലാഗ്രാഫിക് കളര്‍ എന്നിവയും പ്രത്യേകത തന്നെ. 119 ഡിഗ്രി അള്‍ട്രാ വൈറ്റ് ആങ്കിൾ ലെന്‍സ് (8എംപി, മെയിന്‍ ക്യാമറ (2എംപി), അള്‍ട്രാ മാക്രൊ ലെന്‍സ് (2എംപി), എഐ ഫ്രണ്ട് ക്യാമറ (13എംപി) തുടങ്ങിവയാണ് റിയല്‍മി 5ന്റെ മറ്റു സവിശേഷതകള്‍. ആൻഡ്രോയ്ഡ് 9.0 കളര്‍ ഒഎസ് 6.0ലാണ് ഫോണിന്റെ പ്രവര്‍ത്തനം. റിയല്‍മി 5ന്റെ 3 പ്ലസ് 32 ജിബി ഫോണിന് 9,999 രൂപയാണ് വില. 4 പ്ലസ് 64 ജിബിക്ക് 1,999 രൂപയും 4 പ്ലസ് 128 ജിബിക്ക് 11,999 രൂപയുമാണ് വില.
സ്നാപ്ഡ്രാഗൺ 712 ഉപയോഗിച്ചാണ് റിയല്‍മി 5 പ്രൊയുടെ പ്രവര്‍ത്തനം. 119 ഡിഗ്രി അള്‍ട്രാ വൈറ്റ് ആങ്കിൾ ലെന്‍സ് (8എംപി), 48 എംപി സോനി ഐഎംഎക്സ് 586 മെയിൻ ക്യാമറ, തുടങ്ങിയവ ഫോണിന്റെ പ്രത്യേകതകളാണ്. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡ്യൂഡ്രോപ് ഫുള്‍ സ്ക്രീന്‍, 20 ഡബ്ല്യൂ വിഒഒസി 3.0 ഫാസ്റ്റ് ചാര്‍ജ് ടെക്നോളജി തുടങ്ങിയവയും റിയല്‍മി 5 പ്രൊയുടെ പ്രത്യേകത തന്നെ. ആന്‍ഡ്രൊയ്ഡ് 9.0 കളര്‍ ഒഎസ് 6.0 ഒഎസിലാണ് പ്രവര്‍ത്തനം. 4 പ്ലസ് 64 ജിബിക്ക് 13,999 രൂപയാണു വില. 6 പ്ലസ് 64 ജിബിക്ക് 14,999 രൂപയും 8 പ്ലസ് 128 ജിബിക്ക് രൂപയും വില വരും. ക്രിസ്റ്റല്‍ ഗ്രീന്‍, സ്പാര്‍ക്ളിങ് ബ്ലൂ വര്‍ണങ്ങളില്‍ ഫോൺ ലഭ്യമായിരിക്കും.