റിയല്‍മി 6ഐ സ്മാര്‍ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ഓഗസ്റ്റ് 13ന് നടക്കും. ഫ്ളിപ്പ്കാര്‍ട്ട്, റിയല്‍മി വെബ്‌സൈറ്റ്, റോയല്‍ ക്ലബ് പാര്‍ട്ട്ണേഴ്സ് എന്നിവ വഴിയാണ് വില്‍പ്പന നടക്കുന്നത്.
4 ജിബി + 64 ജിബി വേരിയന്റിന് 12,999 രൂപയാണ് വില. 6 ജിബി + 64 ജിബി വേരിയന്റിന് 14,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് ലൂണാര്‍ വൈറ്റ്, എക്ലിപ്സ് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ഡിവൈസ് വാങ്ങുന്നതിനായി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡോ ഇംഎംഐ ട്രാന്‍സാക്ഷന്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് ശതമാനം കിഴിവ്, റുപേ ഡെബിറ്റ് കാര്‍ഡിനൊപ്പം 30 കിഴിവ്, നോ-കോസ്റ്റ് ഇഎംഐ എന്നിവ അടക്കം നിരവധി ഓഫറുകളാണ് നല്‍കുന്നത്.
ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ, (1,080×2,400 പിക്‌സല്‍), 20: 9 ആസ്പാക്ട് റേഷിയോയാണ് റിയല്‍മി 6i സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്. ഈ ഡിസ്പ്ലെ 90Hz റിഫ്രെഷ് റേറ്റുമായിട്ടാണ് വരുന്നത്. 90.5 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയും ഉണ്ട്. മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസറും ഹൈപ്പര്‍ ബൂസ്റ്റും റിയല്‍മി 6i സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നു.
30W ഫ്ലാഷ് ചാര്‍ജ് സപ്പോര്‍ട്ടുള്ള 4,300 mAh ബാറ്ററിയാണ് റിയല്‍മി 6i സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. ഈ സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ്രോയിഡ് 10 ഔട്ട് ഓഫ്-ബോക്സിലാണ് പ്രവര്‍ത്തിക്കുന്നത്. ഡിവൈസില്‍ 16എംപി ഇന്‍ഡിസ്പ്ലെ സെല്‍ഫി ക്യാമറയാണ് നല്‍കിയിട്ടുള്ളത്. ഈ ക്യാമറ ബ്യൂട്ടി മോഡ്, പോര്‍ട്രെയിറ്റ് മോഡ്, ഫില്‍ട്ടര്‍, ബൊക്കെ ഇഫക്റ്റ് കണ്‍ട്രോള്‍, ടൈം-ലാപ്സ്, പനോരമിക് വ്യൂ എന്നീ ഫീച്ചറുകളോടെയാണ് വരുന്നത്.
ഡിവൈസിന്റെ പിന്‍വശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് നല്‍കിയിട്ടുള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പില്‍ 48 എംപി പ്രൈമറി സെന്‍സര്‍, 8 എംപി സെക്കന്‍ഡറി സെന്‍സര്‍, 2 എംപി മാക്രോ സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒപ്പം ക്രോമാബൂസ്റ്റ്, എഐ ബ്യൂട്ടി മോഡ്, നൈറ്റ്സ്‌കേപ്പ്, സ്ലോ-മോ വീഡിയോ എന്നിവ പോലുള്ള ക്യാമറ മോഡുകളും ഈ ക്യാമറയുടെ പ്രധാന ഫീച്ചറുകളാണ്.