റിയല്‍മി പുതിയ 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ മോഡലിന് ഓറഞ്ച്, വൈറ്റ് നിറങ്ങളുള്ള സവിശേഷമായ വെഗന്‍ മൈക്രോ ഗ്രെയിന്‍ ലെതര്‍ ഫിനിഷുണ്ട്. 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപ വിലയും, 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 21,999 രൂപയുമാണ് വില വരുന്നത്. റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന്‍ ഒക്ടോബര്‍ 16 ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി.കോം, ഓഫ്ലൈന്‍ സ്റ്റോറുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.
ബാക്ക് പാനല്‍ രൂപകല്‍പ്പനയില്‍ വരുത്തിയ മാറ്റത്തിന് പുറമെ, ഫോണിന്റെ മറ്റ് കളര്‍ മോഡലുകളുടേതിന് സമാനമായ സവിശേഷതകള്‍ റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന്‍ വാഗ്ദാനം ചെയ്യുന്നു. റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന്‍ ആന്‍ഡ്രോയിഡ് 10 ല്‍ റിയല്‍മി യുഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.
കൂടാതെ, 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയില്‍ വരുന്ന ഈ ഹാന്‍ഡ്സെറ്റിന് ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി SoC പ്രോസസ്സര്‍ കരുത്തേകുന്നു. 8 ജിബി റാമും 128 ജിബി യുഎഫ്എസ് 2.1 ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന്‍ വരുന്നു. ഈ ഫോണില്‍ ലഭിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി ബില്‍റ്റ്-ഇന്‍ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്.
64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ തുടങ്ങിയ സവിശേഷതകള്‍ വരുന്ന റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന്‍ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പില്‍ ഉള്‍പ്പെടുന്നു. 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഈ സ്മാര്‍ട്ട്ഫോണിലുണ്ട്.
4,500 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന് ലഭിക്കുന്നത്. 4 ജി വോള്‍ട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍പ്പെടുന്നു. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്.