റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്‌ഫോണുകളായ റിയല്‍മി സി12, സി15 അവതരിപ്പിച്ചു. ഇന്ത്യയില്‍ റിയല്‍മി സി12 സ്മാര്‍ട്ട്‌ഫോണിന്റെ 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിന് 8,999 രൂപയാണ് വില. റിയല്‍മി സി15 സ്മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയന്റായ 3 ജിബി + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയാണ് വില. 4 ജിബി + 64 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന് 10,999 രൂപയാണ് വില.
റിയല്‍മി സി12, സി15 എന്നീ രണ്ട് ഫോണുകളും പവര്‍ ബ്ലൂ, പവര്‍ സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. റിയല്‍മി സി12 ഓഗസ്റ്റ് 24ന് വില്‍പ്പനയ്ക്കെത്തും. റിയല്‍മി സി15 ഓഗസ്റ്റ് 27 മുതല്‍ ലഭ്യമാകും. ഫ്‌ളിപ്പ്കാര്‍ട്ട്, റിയല്‍മി.കോം വഴിയാണ് ഇരു ഡിവൈസുകളും ലഭ്യമാവുക. റിയല്‍മി സി 12ന്റെ ഓഫ്ലൈന്‍ വില്‍പ്പന ഓഗസ്റ്റ് 31 നും റിയല്‍മി സി 15ന്റെ ഓഫ്ലൈന്‍ വില്‍പ്പന സെപ്റ്റംബര്‍ 3നും ആരംഭിക്കും.
ഡ്യുവല്‍ നാനോ സിം സ്ലോട്ടുകളുള്ള റിയല്‍മി സി 12 സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയിലാണ് പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സല്‍) ഡിസ്പ്ലേ, 20: 9 അസ്പാക്ട് റേഷിയോ, 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം എന്നിവയും ഈ ഡിസ്‌പ്ലെയ്ക്ക് ഉണ്ട്. ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ജി 35 SoCയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഇതിനൊപ്പം 3 ജിബി എല്‍പിഡിആര്‍ആര്‍ 4 എക്‌സ് റാം റാമും ഉണ്ട്.
13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് റിയല്‍മി സി12 സ്മാര്‍ട്ട്ഫോണിലുള്ളത്. ക്യാമറ സെറ്റപ്പില്‍ ഒരു എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറും എഫ് / 2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറുമാണ് ഉള്ളത്. റിയല്‍മി സി12 സ്മാര്‍ട്ട്‌ഫോണില്‍ 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. എഫ് / 2.4 ലെന്‍സാണ് ഈ സെന്‍സറില്‍ നല്‍കിയിട്ടുള്ളത്.
റിയല്‍മി സി12 സ്മാര്‍ട്ട്‌ഫോണില്‍ 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനായി ഒരു കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസില്‍ 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിങ്ങനെയുള്ള സെന്‍സറുകളും ഡിവൈസില്‍ ഉണ്ട്. ഡിവൈസിന്റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്.
റിയല്‍മി സി12ന് സമാനമായി ഡ്യുവല്‍ സിം സ്ലോട്ടുകളുമായിട്ടാണ് റിയല്‍മി സി15 സ്മാര്‍ട്ട്‌ഫോണും പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയിലാണ് ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സല്‍) ഡിസ്പ്ലേ 20: 9 അസ്പാക്ട് റേഷിയോവും 88.7 ശതമാനം സ്‌ക്രീന്‍-ടു- ബോഡി റേഷിയോവും ഈ ഡിസ്‌പ്ലെയ്ക്ക് ഉണ്ട്. 4 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്‌സ് റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറാണ് ഡിവൈസില്‍ ഉള്ളത്.
എഫ് / 2.2 ലെന്‍സുള്ള 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 119 ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂ (എഫ്ഒവി) നല്‍കുന്ന എഫ് / 2.25 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറും എഫ് / 2.4 ‘റെട്രോ’ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറും അടങ്ങുന്നതാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പ്. സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറാണ് ഡിവൈസില്‍ ഉള്ളത്.
മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രത്യേക സ്ലോട്ടും സി15 സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. 64 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോര്‍ട്ട് എന്നിവയും നല്‍കിയിട്ടുണ്ട്. പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.