റിയല്‍മി സി1 ഫ്‌ളിപ്കാര്‍ട്ട് ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു

റിയല്‍മി സി1 ഫ്‌ളാഷ് സെയില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു. കഴിഞ്ഞ മാസമാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. 6,999 രൂപയായിരുന്നു ഫോണിന്റെ വില. എന്നാല്‍ പിന്നീട് ഫോണിന്റെ വില 7,999 രൂപയായി വര്‍ധിപ്പിച്ചിരുന്നു.

18:5:9 അനുപാതത്തില്‍ 6.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 4,230 എംഎഎച്ചാണ് ബാറ്ററി.

2 ജിബി റാം 16 ജിബി സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

Top