റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റിയല്‍മി C11ന്റെ ആദ്യ വില്‍പ്പന ആരംഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴിയാണ് വില്‍പ്പന നടക്കുന്നത്. നാര്‍സോ സീരീസും റിയല്‍മെ എക്‌സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റില്‍ അവതരിപ്പിച്ച ഡിവൈസാണ് റിയല്‍മി സി11.
റിച്ച് ഗ്രീന്‍, റിച്ച് ്രേഗ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 2 ജിബി റാം 32 ജിബി റോം വാരിയന്റിന് 7499 രൂപയാണ് വില വരുന്നത്. പവര്‍ ബാങ്കുകള്‍ കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 1999 രൂപയാണ് വില.
720×1600 റെസല്യൂഷനില്‍ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 5000mah ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 5 എംപി ഫ്രണ്ട് കാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 10 അനുസരിച്ചാണ് റിയല്‍മി സി11 പ്രവര്‍ത്തിക്കുന്നത്.