റിയല്‍മി സി12 സ്മാര്‍ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്

റിയല്‍മിയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണായ റിയല്‍മി സി12 ഇന്ന് വില്‍പ്പനയ്‌ക്കെത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡിവൈസിന്റെ ആദ്യ ഫ്‌ളാഷ് സെയില്‍ ആരംഭിക്കും.

3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 8,999 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴിയാണ് വില്‍പ്പന നടക്കുന്നത്. ഡിവൈസിന്റെ ഓഫ്ലൈന്‍ വില്‍പന ഓഗസ്റ്റ് 31 ന് നടക്കും. റിയല്‍മി സി12 പവര്‍ ബ്ലൂ, പവര്‍ സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സല്‍) ഡിസ്പ്ലേയുമായിട്ടാണ് റിയല്‍മി സി12 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 20: 9 അസ്പാക്ട് റേഷിയോയുള്ള ഡിസ്‌പ്ലെയില്‍ 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോയും നല്‍കിയിട്ടുണ്ട്. ഡ്യൂവല്‍ നാനോ സിം സപ്പോര്‍ട്ടുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയില്‍ പ്രവര്‍ത്തിക്കുന്നു. ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ജി 35 SoCയാണ് സി12ന് കരുത്ത് നല്‍കുന്നത്. 3 ജിബി എല്‍പിഡിആര്‍ആര്‍ 4 എക്‌സ് റാമും ഡിവൈസില്‍ ഉണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണില്‍ കമ്പനി നല്‍കിയിട്ടുള്ളത്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ഈ ക്യാമറ സെറ്റപ്പില്‍ എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറും എഫ് / 2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറുമാണ് ഉള്ളത്. സെല്‍ഫിക്കും വീഡിയോ കോളിങിനുമായി സ്മാര്‍ട്ട്‌ഫോണില്‍ എഫ് / 2.4 ലെന്‍സുള്ള 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുള്ള റിയല്‍മി സി12 സ്മാര്‍ട്ട്‌ഫോണില്‍ 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ് ഉള്ളത്. പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി C12ല്‍ കമ്പനി നല്‍കിയിട്ടുള്ളത്.

Top