റിയല്‍മി ജിടി, റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഓഗസ്റ്റ് 18ന് അവതരിപ്പിക്കും. റിയല്‍മി ജിടി 5 ജിയുടെ ബേസിക് എഡിഷന്‍ ഏകദേശം 30,000 രൂപ വിലവരും.
റിയല്‍മി ജിടി അടിസ്ഥാനപരമായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി എക്സ് 7 മാക്‌സിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എക്സ് 7 മാക്സ് ഒരു പ്ലാസ്റ്റിക് യൂണിബോഡി ഡിസൈനും മീഡിയടെക് ഡൈമെന്‍സിറ്റി 1200 പ്രോസസറുമായി വരുന്നു, അതേസമയം ജിടി മെറ്റല്‍-ഗ്ലാസ് ബോഡിയും സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസറും ഉപയോഗിക്കുന്നു. ബാക്കി വരുന്ന സവിശേഷതകള്‍ ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഒരുപോലെയാണ്.
റിയല്‍മി എക്സ് 7 മാക്സ് ഒരു മികച്ച യൂസര്‍ എക്‌സ്പീരിയന്‍സും എന്നാല്‍ ശരാശരി ക്യാമറകളുമുള്ള ഒരു പെര്‍ഫോമന്‍സ്-അധിഷ്ഠിത സ്മാര്‍ട്ട്ഫോണായി വരുന്നു. റിയല്‍മി ജിടിയും സമാനമായ കാഴ്ചപ്പാട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രധാന സവിശേഷതകളില്‍ 6.4 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, 360Hz ടച്ച് സാമ്പിള്‍ റേറ്റും 120Hz റിഫ്രെഷ് റേറ്റും, 65W ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയുള്ള 4500 എംഎഎച്ച് ബാറ്ററി, 64 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ, അടിപൊളി ഡിസൈന്‍ എന്നിവയും ഉള്‍പ്പെടുന്നു.
ഉയര്‍ന്ന നിലവാരമുള്ള ക്വാല്‍കോം അല്ലെങ്കില്‍ മീഡിയാടെക് ചിപ്പുകള്‍ക്ക് പകരം സ്‌നാപ്ഡ്രാഗണ്‍ 778 ജി പ്രോസസറാണ് ജിടി മാസ്റ്റര്‍ എഡിഷന്‍ ഉപയോഗിക്കുന്നത്. റിയല്‍മി ജിടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മറ്റൊരു ഡിസൈനുമായി വരുമെന്ന് പറയുന്നു. ജിടി മാസ്റ്റര്‍ എഡിഷന് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 870 പ്രോസസറാണ്.