റിയല്‍മി നാര്‍സോ 10 സ്മാര്‍ട്ട്ഫോണിന്റെ അടുത്ത വില്‍പ്പന ഓഗസ്റ്റ് 8ന് നടക്കും. സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനായി ഫ്ലിപ്പ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചാല്‍ 5% വരെ ക്യാഷ്ബാക്ക് ലഭിക്കും.
റിയല്‍മി നാര്‍സോ 10 സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ പ്രതിമാസം 1,000 രൂപ വരുന്ന നോകോസ്റ്റ് ഇഎംഐ ഓപ്ഷന്‍ ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണിന് 1 വര്‍ഷവും ആക്‌സസറികള്‍ക്ക് 6 മാസവും ബ്രാന്‍ഡ് വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്. പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുമ്പോള്‍ മികച്ച വിലക്കിഴിവും നല്‍കുന്നുണ്ട്. ‘ദ ഗ്രീന്‍’, ‘ദാറ്റ് വൈറ്റ്’ എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
റിയല്‍മി നാര്‍സോ 10 സ്മാര്‍ട്ട്‌ഫോണിന് 11,999 രൂപയാണ് വില. എആര്‍എം മാലി- ജി 52 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ഒക്ടാ കോര്‍ പ്രോസസറും ഡിവൈസിന് കരുത്ത് നല്‍കുന്നു. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി റിയല്‍മി യുഐയിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിനുണ്ട്. 720×1600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയല്‍മി നര്‍സോ 10 സ്മാര്‍ട്ട്ഫോണിലുള്ളത്.
ഇതില്‍ എഫ് / 1.8 അപ്പര്‍ച്ചറുള്ള 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ° അള്‍ട്രാ വൈഡ് ക്യാമറ, 2 എംപി 4 സിഎം മാക്രോ ക്യാമറ, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ഡെപ്ത് ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്നു. ഇതിനൊപ്പം എല്‍ഇഡി ഫ്ലാഷും നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങിനുമായി മുന്‍ പാനലില്‍ 16 എംപി ക്യാമറയാണ് നല്‍കിയിട്ടുള്ളത്.
18W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000 mAh ബാറ്ററിയാണ് റിയല്‍മി നര്‍സോ 10 സ്മാര്‍ട്ട്ഫോണില്‍ ഉള്ളത്. ഡ്യുവല്‍ 4 ജി, വോള്‍ടിഇ, 3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 256 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്.