റിയല്‍മി നാര്‍സോ 20 സ്മാര്‍ട്‌ഫോണിന്റെ ഫ്‌ളാഷ് സെയില്‍ ഇന്ന്

റിയല്‍മി നാര്‍സോ 20 സ്മാര്‍ട്‌ഫോണിന്റെ ഫ്‌ളാഷ് സെയില്‍ ഇന്ന് നടക്കും. രണ്ട് കളര്‍ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഈ ഡിവൈസ് ലഭ്യമാകും.

റിയല്‍മി നാര്‍സോ 20 സ്മാര്‍ട്ട്‌ഫോണിന്റെ 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,499 രൂപയാണ് വില. ഡിവൈസിന്റെ 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,499 രൂപ വിലയുണ്ട്. രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാകുമെങ്കിലും രണ്ട് വേരിയന്റുകളിലും 4ജിബി റാം തന്നെയാണ് ഉള്ളത്. ഗ്ലോറി സില്‍വര്‍, വിക്ടറി ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഫ്‌ലാഷ് സെയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയില്‍ പ്രവര്‍ത്തിക്കുന്ന നാര്‍സോ 20 സ്മാര്‍ട്ട്‌ഫോണില്‍ രണ്ട് നാനോ സിംകാര്‍ഡ് സ്ലോട്ടുകളാണ് കമ്പനി നല്‍കിയിട്ടുള്ളത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സല്‍) ഡിസ്പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷത. 4 ജിബി എല്‍പിഡിഡിആര്‍ 4 എക്‌സ് റാമിമൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 85 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത് .18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി നാര്‍സോ 20യില്‍ ഉള്ളത്.

ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി നാര്‍സോ 20യുടെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളാണ് നല്‍കിയിട്ടുള്ളത്. ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ എഫ് / 1.8 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ് / 2.3 അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ് / 2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നീ ക്യാമറകളാണ് ഉള്ളത്. സ്മാര്‍ട്ട്‌ഫോണില്‍ വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും റിയല്‍മി നല്‍കിയിട്ടുണ്ട്. എഫ് / 2.0 ലെന്‍സാണ് ഈ ക്യമറയില്‍ ഉള്ളത്.

64 ജിബി, 128 ജിബി ഓപ്ഷനുകളില്‍ പുറത്തിറക്കിയിരിക്കുന്ന റിയല്‍മി നാര്‍സോ 20 സ്മാര്‍ട്ട്‌ഫോണില്‍ സ്റ്റോറേജ് 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്പനി നല്‍കിയിട്ടുണ്ട്. 4 ജി വോള്‍ട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസില്‍ ഉണ്ട്. സുരക്ഷയ്ക്കായി പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും കമ്പനി നല്‍കിയിട്ടുണ്ട്.

Top