റിയല്‍മി നാര്‍സോ 50 സീരീസ് സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ സീരിസിലെ മറ്റ് മോഡലുകള്‍, നാര്‍സോ 50 പ്രോ, നാര്‍സോ 50ഐ, നാര്‍സോ 50 എന്നിവയായിരിക്കും എന്നാണ് സൂചനകള്‍. ഈ ഇവന്റില്‍ വച്ച് തന്നെ കമ്പനി റിയല്‍മെ ബാന്‍ഡ് 2 അവതരിപ്പിക്കും. സ്മാര്‍ട്ട് ടിവി നിയോ 32 ഇഞ്ചും നാര്‍സോ 50 സീരീസിനൊപ്പം സെപ്റ്റംബര്‍ 24 ന് ലോഞ്ച് ചെയ്യും.
റിയല്‍മി മൈക്രോസൈറ്റില്‍ നല്‍കിയിട്ടുള്ള ചിത്രത്തില്‍ നാര്‍സോ ബാഡ്ജിംഗ് ഉള്ള ഒരു ബഗ് സ്‌ക്വയര്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഡിവൈസില്‍ എന്ന് വ്യക്തമാകുന്നുണ്ട്. സ്‌ട്രൈപ്പുകളും പ്ലെയിന്‍ ടെക്‌സ്ചര്‍ ചെയ്ത ബാക്ക് പാനലുമാണ് ഡിവൈസില്‍ ഉള്ളത്. ഈ ഡിവൈസിന്റെ മുന്‍ഭാഗത്ത് പഞ്ച്-ഹോള്‍ ഡിസൈനിന് പകരം വി ആകൃതിയിലുള്ള നോച്ച് ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് വ്യക്തമാകുന്നത്.
മാലി G52 ജിപിയു സപ്പോര്‍ട്ടുള്ള മീഡിയടെക് ഹീലിയോ ജി85 പ്രോസസറിന്റെ കരുത്തില്‍ ആയിരിക്കും റിയല്‍മി നാര്‍സോ സീരിസിലെ പുതിയ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ നൈറ്റ്‌സ്‌കേപ്പ് മോഡുള്ള 50 എംപി എഐ പ്രൈമറി ക്യാമറയും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും. ഇതിനൊപ്പം രണ്ട് 2 എംപി സെന്‍സറുകള്‍ കൂടി ചേരുന്ന ട്രിപ്പിള്‍-റിയര്‍ ക്യാമറ മൊഡ്യൂളായിരിക്കും ഡിവൈസില്‍ ഉണ്ടാവുക എന്നും ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. മൈക്രോസൈറ്റിലൂടെ വലിയ 6,000 mAh ബാറ്ററിയാണ് ഡിവൈസില്‍ ഉണ്ടാവുക എന്ന് വ്യക്തമാകുന്നു.