റിയല്‍മി യു1 ഇന്ത്യയില്‍ ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും

ഴിഞ്ഞ ഒക്ടോബറിലാണ് റിയല്‍മി യു1 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫോണ്‍ ഇന്ന് മുതല്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും.11,999 രൂപയാണ് ഫോണിന് വില വരുന്നത്. കറുപ്പ്, നീല എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ ഇന്ത്യയില്‍ കൂടാതെ റിയല്‍മി.കോമിലും ഫോണ്‍ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

19:5:9 ആസ്പെക്ട് റേഷ്യോയില്‍ 2340×1080 6.3 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ചെറിയ വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ചും ഫോണിന്റെ മുന്‍വശത്ത് കാണാം. മീഡിയടെക് ഹെലിയോ പി70 പ്രൊസസറാണ് ഫോണിന്റെ പ്രധാന സവിശേഷത.

രണ്ട് സ്റ്റോറേജ് വാരിയന്റുകളുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി 2 എംപി ക്യാമറയും 25 എംപി ഫ്രണ്ട് ക്യാമറയുമാണ് ക്യാമറാ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് ഓറിയോ 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3,500 എംഎഎച്ചാണ് ബാറ്ററി.

Top