കഴിഞ്ഞ വർഷം അവതരിപ്പിച്ച റിയൽമി വാച്ച് എസ് സിൽവർ കളർ പുറത്തിറക്കി. 4,999 രൂപയ്ക്കാണ് ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയത്. ഇപ്പോൾ, ഈ പുതിയ വേരിയന്റിൻറെ സവിശേഷതകൾ ബ്ലാക്ക് യൂണിറ്റിന് സമാനമാണ്. റിയൽമി വാച്ച് എസിന് 600 നിറ്റ് പീക്ക് ബറൈറ്നെസ്സും 2.5 ഡി കർവേഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സുരക്ഷയുമുള്ള 1.3 ഇഞ്ച് (360 x 360 പിക്‌സൽ) വൃത്താകൃതിൽ വരുന്ന ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമുണ്ട്. 100 വാച്ച് ഫെയ്‌സുകളും സ്റ്റേഷണറി ബൈക്ക്, ക്രിക്കറ്റ്, ഇൻഡോർ റൺ, ഔട്ട്ഡോർ സൈക്കിൾ എന്നിവയും കൂടാതെ 16 സ്‌പോർട്‌സ് മോഡുകളും ഈ സ്മാർട്ട് വാച്ച് സപ്പോർട്ട് ചെയ്യുന്നു.
തത്സമയ ഹൃദയമിടിപ്പിനുള്ള പിപിജി സെൻസറും രക്തത്തിലെ ഓക്സിജൻ നില നിരീക്ഷണത്തിനായി ഒരു എസ്‌പിഒ 2 സെൻസറും വാച്ച് എസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കോൾ അലേർട്ടുകളും മറ്റ് അറിയിപ്പുകളും റിയൽമി വാച്ച് എസ് കാണിക്കും. ഒരു ചാർജിൽ 15 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നുവെന്ന് അവകാശപ്പെടുന്ന 390 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്, കൂടാതെ റിയൽമി വാച്ച് എസിൻറെ മാഗ്നറ്റിക് ചാർജർ മുഴുവൻ ബാറ്ററിയും ചാർജ് ചെയ്യാൻ 2 മണിക്കൂർ മാത്രമേ സമയമെടുക്കുകയുള്ളു. റിയൽമി ലിങ്ക് അപ്ലിക്കേഷൻ വഴി ഈ സ്മാർട്ട് വാച്ച് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി പൊരുത്തപ്പെടുന്നു. ഐപി 68 റേറ്റ് ചെയ്യ്തിട്ടുള്ള ഈ സ്മാർട്ട് വാച്ച് വെള്ളത്തിനടിയിൽ 1.5 മീറ്റർ ആഴത്തിൽ വരെ പ്രവർത്തിക്കുന്നു.
റിയൽമി വാച്ച് എസിൻറെ സിൽവർ കളർ വേരിയൻറ് ജൂൺ 7 മുതൽ റിയൽമി.കോം, ഫ്ലിപ്കാർട്ട് വഴി 4,999 രൂപയ്ക്ക് ഇന്ത്യയിൽ നിന്നും വാങ്ങാവുന്നതാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് ഉപയോക്താക്കൾക്ക് 4,499 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവ ഉൾപ്പെടെ നിരവധി ഓഫറുകളും ഫ്ലിപ്കാർട്ടിലുണ്ട്.