റിയല്‍മി എക്‌സ്7, എക്‌സ്7 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങി. ഇരു ഡിവൈസുകളിലും 65W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടാണ് കമ്പനി നല്‍കിയിട്ടുള്ളത്. 120Hz ഡിസ്‌പ്ലേയാണ് ഇരു ഡിവൈസുകളിലും ഉള്ളത്. ഇരു ഡിവൈസുകളുടെയും പ്രൈമറി ക്യാമറകള്‍ 64 മെഗാപിക്‌സലാണ്. സെല്‍ഫി ക്യാമറകളുടെ കാര്യത്തിലും ഇരു ഡിവൈസുകളും സമാനത പുലര്‍ത്തുന്നു.
റിയല്‍മി എക്‌സ്7 സ്മാര്‍ട്ട്ഫോണില്‍ 5ജി കണക്റ്റിവിറ്റിയുള്ള ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 800 യു പ്രോസസറാണ് കമ്പനി നല്‍കിയിട്ടുള്ളത്. 8 ജിബി വരെ റാമും 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും ഡിവൈസില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയിലാണ് ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 4300 എംഎഎച്ച് ബാറ്ററിയാണ് കമ്പനി ഈ ഡിവൈസില്‍ നല്‍കിയിട്ടുള്ളത്.
6.4 ഇഞ്ച് അമോലെഡ് 1080p ഡിസ്പ്ലേ, 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ് 180 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റോട് കൂടി റിയല്‍മി എക്‌സ്7ല്‍ നല്‍കിയിട്ടുണ്ട്. ഇന്‍-ഡിസ്‌പ്ലെ ഫിങ്കര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. റിയല്‍മി എക്‌സ്7 സ്മാര്‍ട്ട്‌ഫോണില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 119 ഡിഗ്രി എഫ്ഒവി ഉള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നീ ക്യാമറകളാണ് പിന്‍വശത്തെ ക്വാഡ് ക്യാമറ സെറ്റപ്പില്‍ ഉള്ളത്. ഒരു പഞ്ച്-ഹോളിനുള്ളിലായി 32 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് നല്‍കിയിട്ടുള്ളത്.
6.55 ഇഞ്ച് സൂപ്പര്‍-അമോലെഡ് 1080p ഡിസ്പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ എന്നിവയാണ് റിയല്‍മി എക്‌സ് 7 പ്രോയുടെ ഡിസ്‌പ്ലെ സവിശേഷതകള്‍. മീഡിയടെക്കിന്റെ കൂടുതല്‍ ശക്തമായ ഡൈമെന്‍സിറ്റി 1000+ പ്രോസസറാണ് റിയല്‍മി എക്‌സ് 7 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്ലോട്ടുവഴി സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാവുന്ന ഡിവൈസില്‍ 8 ജിബി റാമും 256 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും കമ്പനി നല്‍കിയിട്ടുണ്ട്.
64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 686 പ്രൈമറി സെന്‍സര്‍, 119 ഡിഗ്രി അള്‍ട്രാവൈഡ് 8 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയാണ് റിയല്‍മി എക്‌സ് 7 പ്രോ സ്മാര്‍ട്ട്‌ഫോണിലെ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള ക്യാമറകള്‍. ഈ ഡിവൈസില്‍ സെല്‍ഫികള്‍ എടുക്കുന്നതിനായി 32 മെഗാപിക്‌സല്‍ ക്യാമറയും കമ്പനി നല്‍കിയിട്ടുണ്ട്. എക്‌സ്7 പ്രോയില്‍ 4500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.