റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ റിയല്‍മി എക്സ്50 5ജി പുറത്തിറങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ സ്മാര്‍ട്‌ഫോണ്‍ ജനുവരി ഏഴിന് പുറത്തിറക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ചൈനീസ് സോഷ്യല്‍മീഡിയാ വെബ്സൈറ്റായ വീബോയിലൂടെയാണ് റിയല്‍മി വ്യക്തമാക്കിയിരിക്കുന്നത്.
ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രൊസസറില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണുകളില്‍ ഒന്നാണ് റിയല്‍മി എക്സ് 50 5ജി. എച്ച്ഡിആര്‍10 4കെ വീഡിയോ റെക്കോര്‍ഡിങ്, 192 എംപി ക്യാമറ സെന്‍സര്‍ വരെ പിന്തുണയ്ക്കാനുള്ള ശേഷി എന്നിവയും ഈ പ്രൊസസറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഫോണ്‍ ചൂടാവുന്നത് ചെറുക്കുന്ന ഫൈവ് ഡയമെന്‍ഷണല്‍ ഐസ്-കൂള്‍ഡ് ഹീറ്റ് ഡിസിപേഷന്‍ സംവിധാനം ഫോണിലുണ്ടാവും. ഇതുവരെയും റിയല്‍മി 5ജി യുടെ ക്യാമറ സംവിധാനം എങ്ങനെയുള്ളതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.