വി-സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട് ഫോൺ കൂടി എത്തിക്കാന്‍ റിയൽമി . റിയൽമി വി 25 എന്ന് വിളിക്കുന്ന
റിയൽമി ആർഎംഎക്സ് 3143 മോഡൽ നമ്പർ സ്മാർട്ട്ഫോണാണ് വി-സീരീസിൽ ചേർക്കുന്നത്. ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768 ജി ചിപ്‌സെറ്റിൽ പ്രവർത്തിപ്പിക്കും. ഇതുകൂടാതെ, ഈ പുതിയ സ്മാർട്ഫോണിൻറെ പ്രധാന വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ടെന ലിസ്റ്റിംഗ് പരിശോധിച്ചാൽ അറിയുവാൻ സാധിക്കുന്നത്, റിയൽമി വി 25 സ്മാർട്ഫോണിന് 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷനും 90 ഹെർട്സ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. 6 ജിബി, 8 ജിബി, 12 ജിബി റാം, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. 32 എംപി ഫ്രണ്ട് ക്യാമറ സെൻസറും ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഈ ഹാൻഡ്‌സെറ്റിലുണ്ടെന്ന് പറയുന്നു. 159.1 x 73.4 x 8.1 മില്ലിമീറ്റർ അളവും 174 ഗ്രാം ഭാരവും ഉണ്ടാകും.