ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യയിലെ ജിടി ശ്രേണി വിപുലീകരിക്കുന്നു. റിയല്‍മി ജിടി നിയോ 2 ആണ് പുതുതായി ഇന്ത്യയിലെത്തുക. ഈ മാസം 13ന് റിയല്‍മി ജിടി നിയോ 2 വിപണിയിലെത്തുമെന്ന് ലോഞ്ചിന് മുന്‍പായി റിയല്‍മി വെബ്സൈറ്റില്‍ തയ്യാറാക്കിയ മൈക്രോസെറ്റ് വ്യക്തമാക്കുന്നു.
120Hz E4 അമോലെഡ് ഡിസ്‌പ്ലേയും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 SoC പ്രോസസറും തങ്ങളുടെ പുത്തന്‍ ഫോണിനുണ്ടാകും എന്ന് റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ അനുസരിച്ച് 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് റിയല്‍മി ജിടി നിയോ 2 വിപണിയിലെത്തുക. ബ്ലാക്ക്, നിയോ ബ്ലൂ, നിയോ ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ പുത്തന്‍ റിയല്‍മി ഫോണ്‍ വാങ്ങാം.
120Hz റിഫ്രെഷ് റേറ്റ്, 600 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള ഒരു സാംസങ് E4 അമോലെഡ് ഡിസ്പ്ലേയായിരിക്കും റിയല്‍മി ജിടി നിയോ 2ന്റെ ആകര്‍ഷണം. 15 ശതമാനം ബാറ്ററി കുറച്ച് മാത്രമേ ഈ ഡിസ്‌പ്ലേ ഉപയോഗിക്കൂ എന്നാണ് റിയല്‍മി അവകാശപ്പെടുന്നത്. മാത്രമല്ല 65W സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി ജിടി നിയോ 2ല്‍ ഇടം പിടിക്കുക.
64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പുത്തന്‍ റിയല്‍മി ഹാന്‍ഡ്സെറ്റില്‍ ക്രമീകരിക്കുക. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിനുണ്ടാകും. ഏകദേശം 30,000 രൂപയ്ക്കടുത്ത് വില റിയല്‍മി ജിടി നിയോ 2ന് പ്രതീക്ഷിക്കാം.