വിമതരെ തിരികെയെടുക്കില്ല; നയം വ്യക്തമാക്കി ശിവസേന

മുംബൈ: മഹാരാഷ്ട്രയിൽ പാർട്ടിയെ വഞ്ചിച്ച വിമതരെ ഇനി തിരികെ എടുക്കില്ലെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു. പാർട്ടി വിടേണ്ടവർക്ക് ഇനിയും പോകാമെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ദും ഇന്ന് വിമതരോടൊപ്പം ചേർന്നു.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ അയോഗ്യരാകാത്തിരിക്കാനുള്ള നീക്കങ്ങൾ വിമതർ സജീവമാക്കി. ഡെപ്യുട്ടി സ്പീക്കർ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി ഗവർണറെ സമീപിക്കും. പ്രത്യേക ബ്ലോക്കായി നിയമസഭയിൽ നിൽക്കണമെങ്കിൽ ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്നാണ് ഷിൻഡെ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഏകനാഥ് ഷിൻഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാൻ വിമതർ തീരുമാനിച്ചിട്ടുണ്ട്. അയോഗ്യരാക്കപ്പെടാതിരിക്കാൻ നോട്ടീസിന് മറുപടി നൽകാൻ ഡെപ്യുട്ടി സ്പീക്കർ കുറഞ്ഞത് 7 ദിവസമെങ്കിലും സമയം നൽകണമെന്നും വിമതർ ആവശ്യപ്പെട്ടു.

Top