ലോക കിരീടത്തില്‍ മുത്തമിട്ട കൗമാര നിരയ്ക്ക് മുംബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം

UNDER 19

മുംബൈ: അണ്ടര്‍ 19 ലോകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് കിരീടം നേടിയ ഇന്ത്യന്‍ യുവനിര നാട്ടില്‍ തിരിച്ചത്തി. ദ്രാവിഡിന് കീഴില്‍ പരിശീലനം നേടിയാണ് ന്യൂസിലന്‍ഡില്‍ നടന്ന ഫൈനലില്‍ ഇന്ത്യന്‍ കൗമാര നിര വിജയം സ്വന്തമാക്കിയത്‌.

ക്യാപ്റ്റന്‍ പൃഥി ഷായുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിലെത്തിയ ടീമിന് നിരവധിപേരാണ് ആശംസ അറിയിച്ചത്‌. മുംബൈ എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണമാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന് ലഭിച്ചത്.

Top