തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ നല്കുന്ന ഗ്രേസ് മാര്‍ക്ക് എസ്എല്‍എസി പരീക്ഷയ്ക്ക് പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ.
മാനുവല്‍ പരിഷ്കരണ സമിതിയുടെതാണ് ശുപാര്‍ശ.
നൃത്ത ഇനങ്ങളിലെ ആഡംബരത്തിന് മൈനസ് മാര്‍ക്ക് ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
നൃത്ത സംഗീത പരിപാടികള്‍ക്ക് വൈവ ഏര്‍പ്പെടുത്താനും, അപ്പീല്‍ പ്രളയം ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിനു കൈമാറി.