വാക്‌സീനുകള്‍ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ

ന്യൂഡല്‍ഹി: വാക്‌സീനുകള്‍ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാന്‍ നിര്‍ദ്ദേശം. പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കി. വാക്‌സീനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് വിദഗ്ധ സംഘം പരിശോധിക്കും.

വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിട്ടുണ്ട്.

Top