ബുക്കിങ്ങ് 50,000ത്തിലേറെ, റെക്കോര്‍ഡുമായി മാരുതി സുസൂക്കി ഡിസൈര്‍

പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഡിസൈറിന് റെക്കോര്‍ഡ് ബുക്കിങ്ങ്. ഈ വര്‍ഷം മെയിലാണ് സുസൂക്കി തങ്ങളുടെ പുതിയ കാര്‍ വിപണിയില്‍ എത്തിച്ചത്. വരവിന് പിന്നാലെ 33,000 ബുക്കിങ്ങാണ് ,ലഭിച്ചത്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2017 ഡിസൈര്‍ 50,000 ത്തിലേറെ ബുക്കിംഗ് കൈവരിച്ചു. മാത്രമല്ല, ബുക്കിംഗിന് ഒത്ത് പലയിടത്തും ഡിസൈറിനെ എത്തിക്കാന്‍ മാരുതി ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മെയ് മാസത്തെ വില്‍പന കണക്കുകളില്‍ മാരുതി ഡിസൈര്‍ പിന്നോക്കം പോയി എന്നതും ശ്രദ്ധേയം. 9073 യൂണിറ്റ് ഡിസൈറുകള്‍ മാത്രമാണ് മെയ് മാസം വില്‍ക്കപ്പെട്ടത്.

നിലവില്‍ മൂന്ന് മാസമാണ് പുതിയ ഡിസൈര്‍ ലഭിക്കാനായി ഉപഭോക്താവ് കാത്തിരിക്കേണ്ടത്.

Top