ഡല്‍ഹി: ഈ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. ജിഎസ്ടിയിലൂടെ ഏപ്രില്‍ മാസത്തില്‍ ലഭിച്ചത് 1,13,865 കോടി രൂപയാണ്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നികുതി വരുമാനമാണിത്.ധനകാര്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.
മാര്‍ച്ച് മാസത്തെക്കാള്‍ 6.84 ശതമാനത്തിന്റെ വര്‍ധനയാണ് നികുതി വരുമാനത്തിലുണ്ടായത്. 1,06,577 കോടി രൂപയായിരുന്നു മാര്‍ച്ചില്‍ ജിഎസ്ടിയില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചത്.
നികുതി ഇനത്തില്‍ കേന്ദ്ര ജിഎസ്ടിയില്‍ നിന്ന് 21,163 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ 28,801 കോടി രൂപയാണ് സംസ്ഥാന ജിഎസ്ടിയില്‍ നിന്ന് ലഭിച്ചത്. ഇന്റഗ്രേറ്റഡ് ജിഎസ്ടിയില്‍ നിന്ന് ലഭിച്ചത് 54,733 കോടി രൂപയുമാണ്. മാത്രമല്ല ജിഎസ്ടി റിട്ടേണുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
കേന്ദ്ര സര്‍ക്കാരിന് ജിഎസ്ടി നിബന്ധപ്രകാരം കേന്ദ്ര ജിഎസ്ടി ഇനത്തില്‍ 47,533 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ സംസ്ഥാന ജിഎസ്ടി ഇനത്തില്‍ 50,776 കോടി രൂപ സംസ്ഥാനങ്ങള്‍ക്കും ലഭിക്കും.
16.05 ശതമാനത്തിന്റെ വര്‍ധനയാണ് 2018 -19 സാമ്പത്തിക വര്‍ഷത്തെ ശരാശരി ജിഎസ്ടി വരുമാനത്തില്‍ നിന്ന് ഏപ്രില്‍ മാസം ഉണ്ടായത്.