ജൂലായില്‍ സര്‍ക്കാര്‍ ഇറക്കിയ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപമായെത്തിയത് 2,004 കോടി രൂപ

കൊച്ചി : ജൂലായില്‍ സര്‍ക്കാര്‍ ഇറക്കിയ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപമായെത്തിയത് 2,004 കോടി രൂപ. 4.13 ടണ്‍ സ്വര്‍ണത്തിന് തുല്യമായ വില്പനയാണ് ഇതിലൂടെ നടന്നത്. 2020-21 സാമ്പത്തികവര്‍ഷത്തെ ആദ്യ നാലുമാസത്തിനിടെ ഗോള്‍ഡ് ബോണ്ട് വില്പനയിലൂടെ 5,112 കോടി രൂപയാണ് സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് സമാഹരിച്ചത്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ സ്വര്‍ണ ഇറക്കുമതിക്ക് രാജ്യംചെലവാക്കുന്ന തുകയ്ക്ക് തുല്യമാണിത്.

നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ സീരീസായ ഏപ്രില്‍ 28ലെ ബോണ്ടില്‍ 1,773 കിലോഗ്രാം സ്വര്‍ണത്തിന് തുല്യമായ നിക്ഷേപമാണെത്തിയത്. മെയ് 19ലെ സീരീസില്‍ 2,544 കിലോഗ്രാമും ജൂണ്‍ 16 സീരീസില്‍ 2,388 കിലോഗ്രാമും ജൂലായ് 14 സീരീസില്‍ 4,131 കിലോഗ്രാം സ്വര്‍ണത്തിനുതുല്യമായ ബോണ്ടുകള്‍ വിറ്റു. അതായത് 10,836 കിലോഗ്രാം സ്വര്‍ണത്തിന് തുല്യമായ വില്പന. ഇതിലൂടെ മൊത്തം സമാഹരിച്ചതാകട്ടെ 5,112 കോടി രൂപയും.

Top