ഷവോമിയുടെ പോക്കോ F1ന് ഫ്‌ളിപ്പ്കാര്‍ട്ടില്‍ റെക്കോര്‍ഡ് വില്‍പ്പന

വോമിയുടെ പൊക്കോ F1ന് റെക്കോര്‍ഡ് വില്‍പ്പന. വില്‍പ്പനക്കെത്തിയ ഷവോമിയുടെ പൊക്കോ F1 മിനിറ്റുകള്‍ക്കുള്ളില്‍ കാലിയായത് 200 കോടിക്ക് മുകളില്‍ വില്‍പ്പന നടത്തിക്കൊണ്ടാണ്. 90,000 യൂണിറ്റുകള്‍ ആണ് ആദ്യ വില്‍പ്പനയ്ക്ക് എത്തിയത്. അവയെല്ലാം തന്നെ അഞ്ചു മിനിറ്റില്‍ തീരുകയായിരുന്നു.

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിട്ടാണ് ഷവോമി പൊക്കോ F1 എത്തുന്നത്. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് പോക്കോഫോണ്‍ എഫ്1. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിന്‍ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകള്‍. 16999 രൂപയാണ് ഫോണിന്റെ വില. ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാകുക.

Top