recovery van solve traffic block probblem in munnar

ഇടുക്കി: മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പൊലീസ് റിക്കവറി വാനെത്തി. അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാനുപയോഗിച്ച് നീക്കം ചെയ്യുന്നതോടെ മൂന്നാറില്‍ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന് ട്രാഫിക് പൊലീസിന്റെ പ്രതീക്ഷ.

പാര്‍ക്കിങ് നിരോധന മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകുന്ന ഡ്രൈവര്‍മാര്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് മടങ്ങിയെത്തുന്നത്. ഇത് ഗതാഗക കുരുക്ക് സൃഷ്ടിച്ചിരുന്നു.സീസണ്‍ ആകുന്നതോടെ ഈ പ്രശ്‌നം രൂക്ഷമാവുക തന്നെ ചെയ്യും.

കഴിഞ്ഞ സീസണുകളില്‍ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ക്ക് സാധ്യമായില്ല.എന്നാല്‍ ഇത്തവണ രൂക്ഷമായ ഗതാഗതക്ക് ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫലപ്രഥമായ സംവിധാനങ്ങള്‍ ഇല്ലാത്തതായിരുന്നു പൊലീസിന് തിരിച്ചടിയായത്.

എന്നാല്‍ ഇനിമുതല്‍ രൂക്ഷമായ ഗതാഗതക്കുരിക്കുണ്ടാകില്ലെന്നാണ് ് അധികൃതര്‍ പറയുന്നത്.

Top