കൊളംബിയയില്‍ ബോട്ട് തടാകത്തില്‍ മുങ്ങി, ഒമ്പത് പേര്‍ മരിച്ചു, 28 പേരെ കാണാതായി

ബഗോട്ട: കൊളംബിയയില്‍ 150 യാത്രക്കാരുമായി പോയ ബോട്ട് തടാകത്തില്‍ മുങ്ങി.

അപകടത്തില്‍ ഒമ്പതു പേരുടെ മരണം സ്ഥിരീകരിച്ചു. 28 പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തലസ്ഥാനമായ മെഡ്‌ലിന് 45 കിലോമീറ്റര്‍ അകലെ ഗ്വാഡെപിലെ പെനോള്‍ തടാകത്തിലാണ് അപകടമുണ്ടായത്.

ഗ്വാഡെപ് വിനോദ സഞ്ചാര കേന്ദ്രമാണ്. അതുകൊണ്ടു തന്നെ വിദേശികളായിരിക്കും അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടം ഗുരുതരമാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവേണ്ടതുണ്ടെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.

Top