ചെങ്കോട്ട ഭീകരാക്രമണ കേസ്; ലഷ്‌കര്‍-ഇ-ത്വയിബ ഭീകരന്‍ മുഹമ്മദ് ആരിഫിന് വധശിക്ഷ

ഡൽഹി: ചെങ്കോട്ട ഭീകരാക്രമണ കേസിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 2000ലെ ചെങ്കോട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് നൽകിയ വധശിക്ഷയ്ക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിം കോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കേസിൽ ഇലക്ട്രോണിക് റെക്കോഡുകൾ പരിഗണിച്ചതായും കുറ്റം തെളിഞ്ഞതായും ചൂണ്ടിക്കാട്ടിയാണ് ഹർജി സുപ്രിംകോടതി തള്ളിയത്. 2000 ഡിസംബർ 22നാണ് ചെങ്കോട്ട ഭീകരാക്രമണ കേസിൽ രണ്ട് സൈനികരടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

Top