ചെങ്കടലിലെ ദ്വീപുകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി സൗദി

റിയാദ്: ചെങ്കടലിലെ ദ്വീപുകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ട് സൗദി അറേബ്യ.റെഡ് സീ പദ്ധതിക്ക് കീഴിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പണിയുന്നത്. ദ്വീപ് റിസോര്‍ട്ടുകളുടെ രൂപരേഖ സൗദ്യ അറേബ്യ പുറത്തുവിട്ടു.’കോറല്‍ ബ്ലൂം’ എന്ന നാമകരണം ചെയ്തിരിക്കുന്ന റിസോര്‍ട്ടുകളുടെ ഡിസൈന്‍ സൗദി കിരീടാവകാശിയും റെഡ് സീ വികസന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മ്മാന്‍ രാജുകുമാരന്‍ പുറത്തിറക്കി.

ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ ആണ് ഡിസൈന്‍. അതിശയിപ്പിക്കുന്ന തരത്തിലുള്ള ആഡംബര റിസോര്‍ട്ടുകളാണ്‌ ദ്വീപുകളില് പണിയുന്നത്. പ്രകൃതിയോട് ഇണങ്ങുന്ന നിര്മാണ രീതിയാണ് സ്വീകരിക്കുന്നത്.

ചെങ്കടലിലെ ശുറൈറ ദ്വീപിലാണ് കോറല് ബ്ലും വിനോദ സഞ്ചാര കേന്ദ്രങ്ങള് നിര്‍മിക്കുന്നത്. ഈ ദ്വീപുകളുടെ ജൈവവൈവിധ്യങ്ങള്‍ പരിഗണിച്ചാണ് റിസോര്‍്ട്ടുകളുടെ രൂപകല്പന. കണ്ടല്‍കാടുകളും ആവാസ വ്യവസ്ഥകളും മണ്ണൊലിപ്പിനുള്ള പ്രതിരോധ മാര്‍ഗങ്ങളായി സംരക്ഷിക്കപ്പെടും. 11 റിസോര്ട്ടുകളും ഹോട്ടലുകളുമാണ് നിര്‍മ്മിക്കുന്നത്‌.

Top