ഷവോമിയുടെ റെഡ്മി 6 പ്രോയുടെ ആദ്യ വില്‍പ്പന ഇന്ന് ഇന്ത്യയില്‍ ആരംഭിച്ചു. ആമസോണിലും മി.കോമിലും ഫോണ്‍ ലഭ്യമാകും. 3 ജിബി റാം 32 ജിബി സ്‌റ്റോറേജിന് 10,999 രൂപയും 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 12,999 രൂപയുമാണ് വില വരുന്നത്. ആമസോണ്‍ ഇന്ത്യയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റോണ്‍ വാങ്ങുന്നവര്‍ക്ക് 500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസപ്ലേയാണ് ഫോണിന്. 12എംബി+5എംബി ഇരട്ട പിന്‍ ക്യാമറാ സെറ്റ്അപ് തന്നെയാണ് ഇതിനും. മുന്നില്‍ 5എംബി സെല്‍ഫി ക്യാമറയും പിടിപ്പിച്ചിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് മോഡും എച്ഡിആറുമാണ് മറ്റു ഫീച്ചറുകള്‍.
8 കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 625ആയിരിക്കും ഇതിന്റെ പ്രോസസറത്രെ. 3ജിബി/4ജിബി റാമുകളുള്ള രണ്ടു വേര്‍ഷനുകള്‍ പ്രതീക്ഷിക്കുന്നു. 19:9 അനുപാതത്തില്‍ ആയിരിക്കും ഡിസ്‌പ്ലെ. മുന്‍ക്യാമറാ സെറ്റ്അപിനായി സ്‌ക്രീനില്‍ നോച്ചും സജീകരിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയായിരിക്കും ഇതിന്.