പുതിയ റെഡ്മി 9 വിപണിയില്‍ അവതരിപ്പിച്ചു. നിലവില്‍ സ്പെയിനില്‍ മാത്രമേ ഫോണ്‍ ലഭിക്കുകയുള്ളു. വരും മാസങ്ങളില്‍ തന്നെ ഇന്ത്യയിലും റെഡ്മി 9 ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെഡ്മി കെ30 പരമ്പരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പനയുമായാണ് റെഡ്മി9 വിപണിയിലെത്തുക.
മൂന്ന് ജിബി റാം + 32 ജിബി സ്റ്റോറേജ്, നാല് ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയറ്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 148 യൂറോ (12,708 രൂപ), 179 യൂറോ (15,370) എന്നിങ്ങനെയാണ് വില.
ഇത് ഇന്ത്യയിലെത്തുമ്പോള്‍ വില കൂടാനാണ് സാധ്യത.
6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, മീഡിയാ ടെക് ഹീലിയോ ജി80 പ്രൊസസര്‍ എന്നിവയാണ് റെഡ്മി 9 ലുള്ളത്.
ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണ് റെഡ്മി 9ല്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 13 മെഗാപികിസലിന്റെ പ്രധാന ക്യാമറ, എട്ട് മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ മാക്രോ ക്യാമറ, രണ്ട് എംപി ഡെപ്ത് ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. എട്ട് എംപിയാണ് സെല്‍ഫി ക്യാമറ.
5020 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. എന്നാല്‍ 10 വാട്ട് ചാര്‍ജര്‍ ആണ് ഫോണിനൊപ്പം ലഭിക്കുക. യുഎസ്ബി സി പോര്‍ട്ട് ആണ് ചാര്‍ജ് ചെയ്യുന്നതിനും ഡാറ്റാ കൈമാറ്റത്തിനും വേണ്ടി നല്‍കിയിരിക്കുന്നത്.
കാര്‍ബണ്‍ ഗ്രേ, സണ്‍സെറ്റ് പര്‍പ്പിള്‍, ഓഷ്യന്‍ ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.