റെഡ്മി നോട്ട് 9 ഒനിക്‌സ് ബ്ലാക്ക് കളര്‍ വേരിയന്റ് അവതരിപ്പിച്ചു

റെഡ്മി നോട്ട് 9 ന്റെ പുതിയ ഒനിക്‌സ് ബ്ലാക്ക് കളര്‍ വേരിയന്റ് പുറത്തിറക്കി ഷവോമി. 4 ജിബി / 64 ജിബി വേരിയന്റിന് 11,999 രൂപയാണ്് വില വരുന്നത്. 4 ജിബി / 128 ജിബി 13,499 രൂപയ്ക്കും 14 ജിബി വില 6 ജിബി / 128 ജിബി വേരിയന്റ് 14,499 രൂപയ്ക്കും ലഭിക്കും. എംഐ.കോം, ആമസോണ്‍ ഇന്ത്യ എന്നിവയിലൂടെയും എംഐ സ്റ്റോറും മറ്റ് സ്റ്റോറുകളിലുമായി ഓഫ്ലൈനിലൂടെയാണ് ഷവോമി ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്നത്.

6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + (1080 x 2340 പിക്സല്‍) ഡിസ്പ്ലേയാണ് ഷവോമി റെഡ്മി നോട്ട് 9 വാഗ്ദാനം ചെയ്യുന്നത്. 6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 85 ചിപ്സെറ്റാണ് ഇതിന് കരുത്തും മികച്ച പ്രവര്‍ത്തനക്ഷമതയും നല്‍കുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കി സ്മാര്‍ട്ട്ഫോണ്‍ എംഐയുഐ11 പ്രവര്‍ത്തിപ്പിക്കുന്നു.

ഈ സ്മാര്‍ട്‌ഫോണ്‍ ഒരു ക്വാഡ് റിയര്‍ ക്യാമറയുമായി വരുന്നു. 48 മെഗാപിക്‌സല്‍ പ്രൈമറി സാംസങ് ജിഎം 1 സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ എന്നിവ 118 ഡിഗ്രി കാഴ്ച പ്രദാനം ചെയ്യുന്നു. 2 മെഗാപിക്‌സല്‍ സെന്‍സറുള്ള മാക്രോ ഷൂട്ടറും ഷവോമി ഈ ഫോണില്‍ ഉള്‍പ്പെടുത്തുന്നു.

ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തിലെ നാലാമത്തെ ക്യാമറ 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറാണ്. 18W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5,020 എംഎഎച്ച് ബാറ്ററിയും റെഡ്മി നോട്ട് 9ല്‍ വരുന്നു. റിയര്‍ മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും ഐആര്‍ ബ്ലാസ്റ്ററും ഇതിലുണ്ട്.

Top