ഷവോമി റെഡ്മി നോട്ട് 9 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. ആമസോണ്‍ വഴിയും കമ്പനിയുടെ വെബ്സൈറ്റായ എംഐ.കോം വഴിയും ഡിവൈസ് ഓണ്‍ലൈനില്‍ ലഭ്യമാകും. ഗെയിമിംങിന് പ്രാധാന്യം കൊടുക്കുന്ന ചിപ്സെറ്റായ മീഡിയടെക് ഹെലിയോ ജി 85 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി നോട്ട് 9 സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
മൂന്ന് വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി 64 ജിബി സ്റ്റോറേജ് വാരിയന്റിന് 11,999 രൂപയും 4ജിബി 128 ജിബി വാരിയന്റിന് 13,499 രൂപയും 6 ജിബി 128ജിബി വാരിയന്റിന് 14,999 രൂപയുമാണ് വില വരുന്നത്.
6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 50,20 എംഎഎച്ചാണ് ബാറ്ററി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് 512 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.
ക്വാഡ് കാമറ സെറ്റപ്പാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. 48 എംപി പ്രൈമറി കാമറയും 8 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ കാമറയും 2 എംപി ഡെപ്ത് സെന്‍സറുമാണുള്ളത്. 13 എംപി ഫ്രണ്ട് കാമറയാണ്. ഫോണിന്റെ പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും സജ്ജീകരിച്ചിട്ടുണ്ട്. മീഡിയടെക് ഹെലിയോ ജി85 പ്രൊസസറിലുള്ള ഫോണില്‍ പബ്ജി പോലുള്ള ഗെയിമുകള്‍ സുഗമമായി കളിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നുണ്ട്.