ഷവോമി റെഡ്മി വൈ2 പുതിയ രണ്ട് കളര്‍ വാരിയന്റുകള്‍ കൂടി അവതരിപ്പിച്ചു. നീല, കറുപ്പ് എന്നീ രണ്ടു നിറങ്ങളാണ് അവതരിപ്പിച്ചത്. ഫോണിന്റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിച്ചു. ആമസോണ്‍ ഇന്ത്യയിലും മി.കോമിലും ഫോണ്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. 3ജിബി റാം 32 ജിബി വാരിയന്റിന് 9,999 രൂപയും 4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റിന് 12,999 രൂപയുമാണ് വില വരുന്നത്.
AI ഫീച്ചറുകളെ പിന്തുണയ്ക്കുന്ന സോഫ്റ്റ് ഫ്‌ളാഷുള്ള 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും പിക്‌സല്‍ ബിന്നിംഗ് സാങ്കേതികവിദ്യയും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. ഡ്യുവല്‍ സിം, മൈക്രോ എസ്ഡി സ്ലോട്ടുകള്‍, 3,080 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.
18:9 അനുപാതത്തില്‍ സ്‌നാപ്ഡ്രാഗണ്‍ 625ല്‍ പ്രവര്‍ത്തിക്കുന്ന 5.99 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 3 ജിബി റാം, ആന്‍ഡ്രോയിഡ് 8.1 ഓറോ റാം, എല്‍.ഇ.ഡിയോട് കൂടിയ 12 മെഗാപിക്‌സല്‍ റിയര്‍ പ്രൈമറി ക്യാമറ 5 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറ, AI പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ക്കായി ആഴത്തിലുള്ള ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്നതിനായി 16 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.