വീണ്ടും കൂട്ടപിരിച്ചുവിടല്‍; മൈക്രോസോഫ്റ്റില്‍ 276 ജീവനക്കാര്‍ക്ക് കൂടി ജോലി പോയി

ടെക്ക് ഭീമനായ മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍ എന്ന റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് ജീവനക്കാരെ കമ്പിനിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുന്നത്. ഈ വര്‍ഷം ജനുവരി 28ന് 10000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഇപ്പോള്‍ ഉപഭോക്തൃ സേവനം, സപ്പോര്‍ട്ട്, സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.

ഈ കാലയളവില്‍ തന്നെ കഴിഞ്ഞ വര്‍ഷവും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം ഇത്തരത്തില്‍ കുറച്ചിരുന്നു. നിലവില്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ മേഖലയിലെ 276 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ബിസിനസ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സംഘടനാപരവും ജീവനക്കാരുടെ എണ്ണത്തിലുമുള്ള ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു. കൂടാതെ കമ്പിനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളിലും നിക്ഷേപം നടത്തുന്നതിനും മുന്‍ഗണന നല്‍കുമെന്നും കമ്പിനി അറിയിച്ചു.

Top