കണ്ണൂരില്‍ നാല് തദ്ദേശ സ്ഥാപനങ്ങള്‍ റെഡ് സോണില്‍; അവശ്യ സാധനങ്ങളെത്തിക്കും

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂരിലെ നാല് തദ്ദേശ സ്ഥാപനങ്ങളെ ചുവപ്പ് സോണില്‍ ആക്കി ജില്ലാ ഭരണകൂടം. കൂത്ത്പറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത്, കതിരൂര്‍ പഞ്ചായത്ത്, കോട്ടയം മലബാര്‍ പഞ്ചായത്ത് എന്നിവിടങ്ങളാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഇവിടെ അവശ്യ സാധനങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചുവപ്പ് സോണിലായ പ്രദേശങ്ങളില്‍ ബാങ്കുകള്‍, റേഷന്‍ കടകള്‍, പലചരക്ക് – പച്ചക്കറി കടകള്‍, മീന്‍ വില്‍പ്പന, ഇറച്ചി കടകള്‍ തുടങ്ങിയവയെല്ലാം അടച്ചിടണം. അത്യാവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ സൗകര്യമുണ്ടായിരിക്കും. ചുവപ്പ് സോണില്‍പെട്ട പ്രദേശങ്ങളിലെ വീടുകളിലുള്ളവര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. ആള്‍ക്കൂട്ടം യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Top