ലോകകപ്പില്‍ കൂടുതല്‍ മത്സരങ്ങള്‍ നിയന്ത്രിച്ച റഫറി ഇത്തവണയും

irmatov

ലോകകപ്പില്‍ കൂടുതല്‍ മത്സരങ്ങള്‍ നിയന്ത്രിച്ച റഫറി ഇത്തവണയും ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. ഉസ്‌ബെക്കിസ്ഥാന്‍ റഫറി റവ്ഷാന്‍ ഇര്‍മാറ്റോവ് ആണ് ലോകകപ്പില്‍ ഏറ്റവും അധികം മത്സരങ്ങള്‍ നിയന്ത്രിച്ച റഫറി എന്ന റെക്കോര്‍ഡിനുടമ. ഇതുവരെ ലോകകപ്പില്‍ 9 മത്സരങ്ങളാണ് ഇര്‍മാറ്റോവ് നിയന്ത്രിച്ചിട്ടുള്ളത്.

ഇത്തവണ റഷ്യയില്‍ എത്തുന്ന റഫറിമാരിലെ പ്രധാന പേരുകളില്‍ ഒന്നാണ് ഇര്‍മാറ്റോവ്. 2010 ലോകകപ്പിലെ ഉദ്ഘാടന മത്സരമായ ദക്ഷിണാഫ്രിക്കയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തോടെ ആയിരുന്നു റവ്ഷാന്‍ ലോകകപ്പില്‍ അരങ്ങേറിയത്.

ആ ലോകകപ്പില്‍ ഉറുഗ്വേയും ഹോളണ്ടും തമ്മില്‍ നടന്ന സെമി ഫൈനല്‍ അടക്കം അഞ്ച് മത്സരങ്ങള്‍ ഇര്‍മാറ്റോവ് നിയന്ത്രിച്ചു. 2014 ബ്രസീല്‍ ലോകകപ്പില്‍ നാലു മത്സരങ്ങളിലും ഇര്‍മാറ്റോവ് ആയിരുന്നു റഫറി. ഇതോടെ ഫ്രാന്‍സിന്റെ ജോയല്‍ കുനിയു, മെക്‌സിക്കോയുടെ ബെനിറ്റോ, ഉറുഗ്വേയുടെ ജാര്‍ഗൊ ലറിയൊണ്ട എന്നീ റഫറിമാരുടെ 8 മത്സരങ്ങള്‍ നിയന്ത്രിച്ചു എന്ന റെക്കോര്‍ഡ് റവ്ഷാന്‍ ഇര്‍മാറ്റോവ് മറികടന്നിരുന്നു.

Top