ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ മുസ്ലീമുകള്‍ കൂട്ടമായി ബംഗ്ലാദേശിലേക്ക് പ്രവഹിക്കുന്നു.
സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ബംഗ്ലാദേശിന് ഇത്തരത്തിലുള്ള അഭയാര്‍ത്ഥി പ്രവാഹം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
മുസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും സാമ്പത്തിക മേഖലയിലെ പിന്നോക്കാവസ്ഥ അഭയാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നതിന് തടസമാകുമെന്ന് നിശ്ചയമാണ്.
ഈ സാഹചര്യത്തിലാണ് ഇന്ത്യ ബംഗ്ലാദേശിന് സഹായഹസ്തവുമായി രംഗത്തെത്തിയത്.
ആഗസ്ത് 25 മുതല്‍ മ്യാന്മറില്‍ പട്ടാളവും റോഹിങ്ക്യന്‍ മുസ്ലീങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ നിരവധി പേരാണ് കൊല്ലപ്പട്ടതും അഭയാര്‍ത്ഥികളായതും.
അഭയാര്‍ത്ഥികളുടെ കൂടുതല്‍ പ്രവാഹം എത്തിച്ചേരുന്നത് ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, ഇന്‍ഡോനേഷ്യ തുടങ്ങിയ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. ഇതില്‍ ഭൂരിഭാഗംവും എത്തിച്ചേരുന്നത് ബംഗ്ലാദേശിലും.
ഈ സാഹചര്യത്തിലാണ് ഇന്ത്യ ബംഗ്ലാദേശിന് ‘ഓപ്പറേഷന്‍ ഇന്‍സാനിയത്’ എന്ന പേരില്‍ സഹായ പദ്ധതി രൂപികരിച്ചത്.
കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിനെ സഹായിക്കണമെന്നുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിനായി അരി, എണ്ണ, പഞ്ചസാര, നൂഡില്‍സ്, ബിസ്‌ക്കറ്റ്‌സ്, ഉപ്പ്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ ബംഗ്ലാദേശിന് നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്തിലാണ് ബംഗ്ലാദേശിലേക്ക് ആവശ്യസാധന സാമഗ്രികള്‍ എത്തിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.
ഏത് അടിയന്തര സാഹചര്യത്തിലും ബംഗ്ലാദേശിനെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്.
മാത്രമല്ല, അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിന്റെ പരിതാപകരമായ അവസ്ഥ മനസിലാക്കിക്കൊണ്ട് തന്നെയാണ് ഇന്ത്യയുടെ ഈ സഹായ പദ്ധതി .