ബെയ്‌റൂട്ട്: സിറിയയില്‍ നിന്നും ലെബനനിലേക്ക് പ്രവേശിക്കാനുള്ള അനധീകൃത മലമ്പാതയില്‍ മഞ്ഞുകാറ്റില്‍പെട്ട് 10 അഭയാര്‍ഥികള്‍ തണുത്തുറഞ്ഞ് മരിച്ചു.
പ്രദേശത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ലൈബനീസ് ആര്‍മിയും സിവില്‍ ഡിഫന്‍സ് വിഭാഗവും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
രാത്രി പൂര്‍ണമായും വീശിയ മഞ്ഞുകാറ്റില്‍പെട്ടാണ് ഒന്‍പതു പേരുടെ മരണം. പ്രാദേശിക സമയം വെള്ളിയാഴ്ചരാവിലെ മാസ്‌നാ ബോര്‍ഡര്‍ ക്രോസിനി സമാപത്തായിരുന്നു ദുരന്തമുണ്ടായത്. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. തണുത്ത മരച്ച അനങ്ങുവാന്‍ പോലും സാധിക്കാത്ത ആറോളം വരുന്ന ആളുകളെ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.
ഈ പാതയിലൂടെ നിരവധി അഭയാര്‍ത്ഥികളാണ് എത്തുന്നത്. കനത്ത മഞ്ഞായിരുന്നു രാജ്യത്തെ മിക്ക മലനിരകളും മഞ്ഞുവന്ന മൂടിയ അവസ്ഥയിലായിരുന്നു.