മെക്‌സിക്കോയിൽ ട്രക്ക് മറിഞ്ഞ് 54 അഭയാര്‍ഥികള്‍ മരിച്ചു

മെക്സിക്കോ സിറ്റി: മധ്യ അമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി പോയ ട്രക്ക് ദക്ഷിണ മെക്സിക്കോയിലെ ടക്സ്റ്റല ഗുട്ടിറസ് നഗരത്തിനു സമീപം ഹൈവേയിൽ മറിഞ്ഞ്54 അഭയാര്‍ഥികള്‍ മരിച്ചു. 53 പേർക്കു പരുക്കേറ്റു.

ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്ന്  യുഎസിലേക്കു കടക്കാൻ പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. ആളുകൾ തിങ്ങിനിറഞ്ഞ ട്രക്ക് ഹൈവേയിൽ വേഗം കൂട്ടിയപ്പോൾ മറിയുകയായിരുന്നു.

അമേരിക്കയുടെ കുടിയേറ്റ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളിലൊന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു.മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഗ്വാട്ടിമാലയുമായി അതിർത്തി പങ്കിടുന്ന ചിയാപാസ് രേഖകളില്ലാതെ കുടിയേറുന്നവർ ഏറ്റവുമധികം ഒത്തുകൂടുന്ന മേഖലയാണ്.

Top