റോം: മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് കടക്കുന്നതിനിടയില്‍ ഈ വര്‍ഷം ജീവന്‍ നഷ്ടമായത് 1,504 അഭയാര്‍ഥികള്‍ക്കെന്ന് കണക്കുകള്‍. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് പോയ യാത്രക്കാരാണ് കൂടുതലായും മരണപ്പെട്ടതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
1,111 അഭയാര്‍ത്ഥികളാണ് ഇറ്റലിയിലേക്ക് കടക്കുന്നതിനിടെ മരിച്ചത്. സ്‌പെയിനിലേക്കുള്ള യാത്രയില്‍ 304 പേരും ഗ്രീസിലേക്കുള്ള യാത്രയില്‍ 89 പേരും മരിച്ചിരുന്നു. കലാപം, ദാരിദ്ര്യം തുടങ്ങിയവയാണ് അഭയാര്‍ത്ഥികളുടെ മരണകാരണം. ഈ വര്‍ഷം 55,001 പേര്‍ ഇതുവരെ കടല്‍ മാര്‍ഗ്ഗം യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയിരുന്നു. ഭൂരിഭാഗവും എത്തിയത് ഇറ്റലിയിലായിരുന്നു.