ബെംഗളൂരു: ബെംഗളൂരുവില്‍ നിരീക്ഷണത്തില്‍ പോകാന്‍ വിസമ്മതിച്ച 45 അംഗസംഘത്തെ തിരിച്ചയക്കാന്‍ തീരുമാനം. പ്രത്യേക ട്രെയിനില്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ സംഘത്തെയാണ് തിരിച്ചയക്കുന്നത്. രാത്രി 8 30ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ പ്രത്യേക ബോഗി ഘടിപ്പിച്ചാണ് ഇവരെ മടക്കി അയക്കുന്നത്.
സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറല്ലെന്ന് വാദിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറല്ലാത്തവര്‍ സംസ്ഥാനത്തേക്ക് വരേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരീക്ഷണകേന്ദ്രത്തിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്നായിരുന്നു ഇവരുടെ വാദം. മറ്റിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്കെത്തുന്ന മുഴുവന്‍ ആളുകളും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് അധികൃതരുടെ നിലപാട്.