I Refuse To Agree Indians Are Intolerant, Says President Pranab mukherjee

ഗോഹട്ടി: അസഹിഷ്ണുത ഒരിക്കലും ഇന്ത്യയുടെ പാരമ്പര്യമല്ലെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. നാനാത്വത്തില്‍ ഏകത്വവും പരസ്പര സഹകരണവുമാണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

ആസാമിലെ ഗോഹട്ടിയില്‍ നമാമി ബ്രഹ്മപുത്ര ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യത്താകമാനം 200ല്‍ അധികം ഭാഷകള്‍ സംസാരിക്കപ്പെടുന്നു. പ്രധാനമായി ഏഴു മതങ്ങളുമുണ്ട്. ലോകത്ത് മറ്റെവിടെയും വംശീയപരമായി ഇത്രയും വൈവിധ്യം കാണാന്‍ കഴിയില്ല. ഇന്ത്യ ഒരു ഭരണഘടനയും ഒരു പതാകയും പ്രാദേശിക അസ്തിത്വങ്ങളുള്ള ഒരു വ്യവസ്ഥിതിയുമുള്ള ഒരു രാജ്യമാണ്.

പരസ്പര സഹകരണവും സഹവര്‍തിത്വവുമാണ് നമ്മുടെ ശക്തി. ഇന്ത്യക്കാന്‍ അസഹിഷ്ണുക്കളാണെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. അസഹിഷ്ണുതയും ഒരിക്കലും അംഗീകരിക്കുക സാധ്യമല്ലന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തിക ഹബായി ആസാം വളരുകയാണെന്നും ആസിയാന്‍ രാഷ്ട്രങ്ങളുടെ ഇന്ത്യയിലേക്കുള്ള കോറിഡോറായി സംസ്ഥാനം മാറുകയാണെന്നും പ്രണാബ് മുഖര്‍ജി അറിയിച്ചു.

Top