ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു: സുഹൃത്തിനെ കൊലപ്പെടുത്തി 22കാരൻ

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിയിൽ തിങ്കളാഴ്ച പുലർച്ചെ 22 കാരൻ സുഹൃത്തായ 32കാരനെ തലയിൽ കല്ലുകൊണ്ട് അടിച്ചു കൊന്നു. പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർ വഴിയരികിൽ കിടക്കുന്നയാളുടെ വസ്ത്രത്തിൽ രക്തം കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താൻ സുഹൃത്തിനെ കൊലപ്പെടുത്തിയ കാര്യം ഇയാൾ സമ്മതിച്ചത്. ഇതേത്തുടർന്ന് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കൂടുതൽ പൊലീസുകാർ സ്ഥലത്തു എത്തുകയുമായിരുന്നു.

തങ്ങൾ ഇരുവരും ഏറെ കാലമായി സുഹൃത്തുക്കളാണെന്നും, ഒരുമിച്ച് മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ മയൂർ വിഹാർ പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Top