ലക്‌നൗ വന്ദേമാതരം ചൊല്ലാന്‍ എതിര്‍പ്പ് കാണിക്കുന്നതിലൂടെ അത്തരക്കാരുടെ സങ്കുചിത മനസ്ഥിതിയാണ് പ്രതിഫലിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ദേശീയ ഗീതമായ വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
21-ാം നൂറ്റാണ്ടില്‍ വികസനത്തിനു പകരം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്് കഷ്ടമാണെന്ന് ആദിത്യനാഥ് പറഞ്ഞു. നമ്മള്‍ ലക്ഷ്യമിടുന്നത് വികസനമാണ്, പക്ഷേ ദേശീയ ഗാനം ചൊല്ലണോ, ദേശീയ ഗീതം ചൊല്ലണോ എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരം സങ്കുചിത മനസ്ഥിതി മറികടക്കാനുള്ള വഴി പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
അലഹബാദ് ഹൈക്കോടതിയുടെ 150-ാം വാര്‍ഷിക പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചടങ്ങില്‍ യോഗി ഓര്‍മിപ്പിച്ചു. അത് വളരെ വലിയ പരിപാടിയായിരുന്നു. പ്രധാനമന്ത്രി മോദിയായിരുന്നു സമാപന സമ്മേളനത്തില്‍ പങ്കെടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ ഗീതം ചൊല്ലിക്കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചതെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.