ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സീന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. 15 മുതല്‍ 18 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഇന്ന് മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കുടുംബാംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ വ്യാപനം വെല്ലുവിളിയായിരിക്കെയാണ് 15- 18 പ്രായക്കാരായ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാനുള്ള യജ്ഞത്തിന് ഇന്നു തുടക്കമായത്. https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ നടത്താം. തിങ്കളാഴ്ച മുതലാണു വാക്‌സീന്‍ വിതരണം.
കോവാക്‌സിന്‍ ആണു നല്‍കുന്നത്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ റജിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ വഴിയാവും നടത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്കു സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യാം. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തും.